എം.കെ. മുനീർ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ; ക്യാബിനറ്റ് പദവിയോടെ നിയമനം

മുസ്ലീം ലീഗിന്റെ മുതിർന്ന നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൽസര രംഗത്തുനിന്ന് മാറിനിന്നപ്പോൾ യു.ഡി.എഫ് നേതൃത്വം നൽകിയ വാഗ്ദാനമാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിനിടയിലാണ് എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനമുണ്ടായത്.

ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്. ഭരണനിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മിഷന്റെ ചുമതല. വി.എസ്. അച്യുതാനന്ദനായിരുന്നു മുൻ കമ്മിഷന്‍റെ അധ്യക്ഷൻ. 2021-ൽ അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.

Be the first to comment

Leave a Reply

Your email address will not be published.


*