വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി. സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽനിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു. ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനം.
ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് വീണ്ടും സമരത്തിനിറങ്ങുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയവരുടെ കുടുംബാംഗങ്ങളും പൊലീസ് അതിക്രമത്തിന് ഇരയായവരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ പട്ടിക സമർപ്പിക്കാൻ സുപ്രീം കോടതി മൂന്ന് തവണ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ പട്ടിക നൽകിയില്ലെന്നും സിജെപി ആരോപിച്ചു.
ഇന്ത്യയിലെ യുവജനങ്ങള്ക്ക് നല്കിയ വാഗ്ദാനം പൂര്ണ്ണമായും പാലിക്കപ്പെടണമെന്ന് സിജെപി ആവശ്യപ്പെട്ടു. രാജ്യത്തെ യുവാക്കളോട് കേന്ദ്ര സര്ക്കാരിനെതിരെ അണിനിരക്കാന് സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

Be the first to comment