സുഗതന് വഴിവിട്ട സഹായം: ഉദ്യോഗസ്ഥയുടെ സസ്‌പെൻഷൻ ശരിവെച്ച് ട്രൈബ്യൂണൽ

ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ചിത്ര പി. അരുണിമയെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവെച്ചു. സസ്‌പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്യോഗസ്ഥ നൽകിയ ഹർജി ട്രൈബ്യൂണൽ തള്ളി.

സുഗതന് അവധി അനുവദിക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥ, വകുപ്പുമന്ത്രിയുടെ വ്യക്തമായ നിർദേശം മറികടന്നുവെന്ന സർക്കാർ വാദം ട്രൈബ്യൂണൽ അംഗീകരിച്ചു.വകുപ്പുമന്ത്രിയുടെയും സെക്രട്ടറിയുടെയും നിർദേശങ്ങൾക്ക് വിരുദ്ധമായി ഫയലിൽ തിരിമറി നടത്തുകയും അധികാര ദുർവിനിയോഗം നടത്തിയെന്നുമാണ് സർക്കാരിന്റെ കണ്ടെത്തൽ.

തനിക്കെതിരായ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്ര പി. അരുണിമ ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ സർക്കാർ ഹാജരാക്കിയ വാദങ്ങളും രേഖകളും പരിശോധിച്ച ശേഷമാണ് സസ്‌പെൻഷൻ നടപടി ന്യായമാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*