കോളജിന് പുറത്തുനിന്നെത്തിയ യുവാവാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാറക്കടവ് സ്വദേശി 17കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാറക്കടവ് സ്വദേശി ചിറപ്പണത്ത് വീട്ടില്‍ നിരഞ്ജനെ മാള പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകീട്ട് 4.15 ഓടെയായിരുന്നു സംഭവം.
കാമ്പസിനുള്ളില്‍ കയറിയ നിരഞ്ജൻ യുവതിയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കൈയില്‍ കരുതിയ ആയുധമെടുത്ത് വെട്ടുകയുമായിരുന്നു. യുവതിയുടെ ഇടതുകൈയിലും പുറത്തും ആഴത്തില്‍ വെട്ടേറ്റു. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് പീച്ചി കണ്ണാറ സ്വദേശി ആല്‍ഫിനും വെട്ടേറ്റു. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ മാള പൊലീസ് നിരഞ്ജനെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് തുടർനടപടികള്‍ ആരംഭിച്ചു.

Be the first to comment