മദ്യവും മയക്കുമരുന്നും നൽകി, 2 ദിവസം തടങ്കലിൽ വെച്ച് പീഡനം; സ്പായിലെ ജോലിക്ക് വേണ്ടി എത്തിയ യുവതി നേരിട്ടത് ക്രൂരത

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത് സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നൽകി രണ്ടുദിവസം തടങ്കലിൽ വച്ചായിരുന്നി പീഡനം. സെപ്റ്റംബർ രണ്ട് മൂന്ന് തീയതികളിലാണ് കൂട്ട ബലാൽസംഗം നടന്നത്. സംഭവത്തില്‍ യുവതിയടക്കം രണ്ടുപേരെ കൂടി ഇനിയും പിടികൂടാൻ ഉണ്ടെന്ന് പോലീസ് അറിയിച്ചു. ബലാൽസംഗത്തിന് ഇരയായ യുവതി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചിയിൽ ഭർത്താവിന് ഒപ്പം താമസിക്കുകയായിരുന്ന യുവതി സ്പായിലെ ജോലി പരസ്യം കണ്ട് ഇന്‍റർവ്യൂവിന് പോയപ്പോഴാണ് അതിക്രൂരമായ സംഭവം ഉണ്ടായത്. സ്പായിലേക്ക് മാനേജർ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് പരസ്യം നൽകുകയായിരുന്നു. ഇന്‍റർവ്യൂ നടത്തിയ ശേഷം ആയിരുന്നു കൂട്ടബലാൽസംഗം.

Be the first to comment

Leave a Reply

Your email address will not be published.


*