തലസ്ഥാനത്തെ സംഘർഷം: എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണറുടെ താക്കീത്, അമിത്ഷാക്കെതിരായ കരിങ്കൊടിയിൽ വിശദീകരണം തേടി എഡിജിപി

തിരുവനനന്തപുരം: തലസ്ഥാനത്തെ എസ്എഫ്ഐ- പൊലീസ് സംഘർഷത്തിൽ ഇടപെട്ട് കമ്മീഷണർ. കൻ്റോൺമെൻ്റ് എസ്എച്ച്ഒക്കും എസ്ഐക്കും കമ്മീഷണർ താക്കീത് നൽകി. പൊലീസിൽ നിന്നും പ്രകോപനപരമായ നീക്കം പാടില്ലെന്ന് കമ്മീഷണർ പറഞ്ഞു. താക്കീതിന് പിന്നാലെ എസ്എച്ച്ഒ സതീഷ് ഫേസ്ബുക്ക് പോസ്‌റ്റ് പിൻവലിച്ചു.

സ്വകാര്യ ആവശ്യത്തിന് എസ്ഐ ഗോകുലിന് ഒരാഴ്ചത്തെ അവധി അനുവദിച്ചു. ഹോസ്റ്റൽ മർദ്ദനത്തിൽ എസ്ഐക്കെതിരെ വകുപ്പ്തല നടപടിയുണ്ടാകും. അമിത്ഷാക്കെതിരായ യൂത്ത് കോൺ‌​ഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധത്തിൽ കൊല്ലം കമ്മീഷണറോട് എഡിജിപി വിശദീകരണം തേടി. അതേസമയം, തലസ്ഥാനത്ത് എസ്എഫ്ഐ കേരള പൊലീസ് പോര് മുറുകുകയാണ്. കൻ്റോൺമെൻ്റ് സ്റ്റേഷൻ എസ് ഐ ഗോകുലിനെയും സി ഐ സന്തോഷ്കുമാറിനെയും മാറ്റണെമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എസ് എഫ് ഐ. ഒക്ടോബർ 10നുള്ളിൽ ഇതിൽ തീരുമാനം എടുത്തില്ലെങ്കിൽ കൻ്റോൺമെൻ്റ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് എസ് എഫ് ഐ.

Be the first to comment

Leave a Reply

Your email address will not be published.


*