ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും ക്നാനായ സഭ മുൻ സമുദായ സെക്രട്ടറിയുമായ ഏലിയാസ് സഖറിയ പാറയിൽ അന്തരിച്ചു. ചിങ്ങവനം കുറിച്ചി സ്വദേശിയാണ്.
പൊതുപ്രവർത്തകനും സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന സമ്മേളനം വിജയകരമായി നടത്താൻ പിന്നിൽ പ്രവർത്തിച്ചത് ഇദ്ദേഹമായിരുന്നു. വീണ്ടും സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു അന്ത്യം. മൃതദേഹം കോട്ടയം നാട്ടകത്തെ അഭയ മോർച്ചറിയിൽ. സംസ്കാരം പിന്നീട് .

Be the first to comment