നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതം കഴിഞ്ഞാലും പുറത്തൊരു ജീവിതമുണ്ടെന്ന ബോധ്യം രാഹുലിനുണ്ടെന്നാണ് ദീപ പറയുന്നത്.ബിഗ് ബോസ് വീട്ടിലെ ദൃശ്യങ്ങൾ നൂറ് ദിവസം കഴിയുന്നതോടെ അവസാനിക്കുന്നതല്ല. പിന്നീട് അവയും പുറത്തുണ്ടാകും. നാളെ തന്റെ മക്കൾ പോലും ബിഗ് ബോസ് വീട്ടിലെ രാഹുലിന്റെ പെരുമാറ്റം കാണുമ്പോൾ അതിനെക്കുറിച്ച് അഭിപ്രായം പറയാം. അതുകൊണ്ടുതന്നെ ഗെയിമിന്റെ പേരിൽ എന്തും ചെയ്യണമെന്ന നിലപാടല്ല രാഹുലിനുള്ളതെന്നും ദീപ പറഞ്ഞു.
ചാനൽ ചർച്ചകളിൽ രാഹുൽ വേഗത്തിൽ പ്രകോപിതനാകുന്ന സ്വഭാവമുള്ളയാളാണെങ്കിലും ബിഗ് ബോസ് വീട്ടിൽ അത്തരത്തിലുള്ള രാഹുലിനെയല്ല കാണുന്നതെന്നാണ് ദീപയുടെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. എല്ലാവരും ആക്രോശിച്ച് കളിക്കണമെന്നോ ആക്രോശിക്കുന്നതാണ് ഒരു മത്സരാർഥിയുടെ പൊട്ടൻഷ്യലിന്റെ തെളിവെന്നോ കരുതുന്നത് തെറ്റാണെന്നും അവർ പറഞ്ഞു.
സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ മൂന്ന് തവണ ആക്രമണം നടത്തിയതായാണ് ഹൂതി വിമതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആക്രമണങ്ങള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായാണ് സൗദി അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിരോധിക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടം വീണ് റിയാദില്‍ കിന്‍ഡര്‍ ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കിനും കേടുപാടുകളുണ്ടായിട്ടുണ്ട്.
ഇറാന് പിന്തുണയുള്ള ഹൂതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണ ശാലകള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. സൗദി വ്യോമമേഖലയില്‍ സര്‍വീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികള്‍ക്ക് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാന സര്‍വീസ് വിവരങ്ങള്‍ പരിശോധിക്കണമെന്ന് വിമാനത്താവളം അറിയിച്ചു. സൗദി തലസ്ഥാനത്ത് നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെയായിരുന്നു നിര്‍ദേശം.

Be the first to comment