നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം: ഗൂർഖയിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോയി

നേപ്പാളിലെ ഗൂർഖ ജില്ലയിലുണ്ടായ പെട്ടെന്നുള്ള മിന്നൽ പ്രളയത്തിൽ 35-ലധികം വീടുകളും പാലങ്ങളും ഒലിച്ചുപോവുകയും ജലവൈദ്യുത പദ്ധതിക്ക് കനത്ത കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് പെട്ടെന്ന് ഉയർന്നതാണ് ചുംനുബ്രി ഗ്രാമപഞ്ചായത്തിൽ നാശനഷ്ട വിതച്ച പ്രളയത്തിന് കാരണമായത്. രാവിലെ 6:30-ന് 3.66 മീറ്ററായിരുന്ന ജലനിരപ്പ് മണിക്കൂറുകൾക്കുള്ളിൽ 8.43 മീറ്ററിലേക്ക് ഉയരുകയായിരുന്നു.

നദിയിലെ ഒഴുക്ക് പെട്ടെന്ന് തടസ്സപ്പെട്ട് കരകവിഞ്ഞതാണ് കനത്ത മഴയില്ലാതെ തന്നെ പ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഇതുവരെ ജീവഹാനിയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രക്ഷാപ്രവർത്തനങ്ങൾക്കായി നേപ്പാൾ സൈന്യത്തെ ദുരന്തമേഖലയിൽ വിന്യസിച്ചിട്ടുണ്ട്. അപകടസാധ്യത നിലനിൽക്കുന്നതിനാൽ നദീതീരങ്ങളിലെ താമസക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*