ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി: കൂടിക്കാഴ്ച രാത്രി 8 മണിക്ക്

ഇന്‍ഡ്യാസഖ്യ എംപിമാരെ കാണാന്‍ അനുമതി നല്‍കി രാഷ്ട്രപതി. രാത്രി എട്ട് മണിക്ക് കൂടിക്കാഴ്ച നടക്കും. പത്ത് എംപിമാര്‍ അടങ്ങുന്ന സംഘത്തിനാണ് രാഷ്ട്രപതി അനുമതി നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘമാവും രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. മുന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഘത്തിലുണ്ടാവുമെന്നാണ് കുനാല്‍ ഘോഷിന്റെ എക്‌സ്‌പോസ്റ്റില്‍ സൂചിപ്പിക്കുന്നത്

Be the first to comment

Leave a Reply

Your email address will not be published.


*