ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങാകാൻ മെത്രാന്മാർ ധൈര്യം കാണിക്കണം: ലെയോ പാപ്പ

പ്രയാസങ്ങളും കടുത്ത പ്രതിസന്ധികളും അനുഭവിക്കുന്ന കുടുംബങ്ങളെ മനസ്സിലാക്കാനും അവരെ ചേർത്തുപിടിക്കാനും ലോകമെമ്പാടുമുള്ള കത്തോലിക്കാ മെത്രാന്മാർ ധൈര്യപൂർവം മുന്നോട്ടുവരണമെന്ന് ലെയോ പതിനാലാമൻ പാപ്പ. കുടുംബങ്ങളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ സംസാരിക്കവെയാണ് പാപ്പ മെത്രാന്മാരോട് കുടുംബങ്ങളെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടത്.

“ബുദ്ധിമുട്ടുകളും ഏകാന്തതയും പരാജയങ്ങളും നേരിടുന്ന കുടുംബങ്ങൾ ഉൾപ്പെടെ എല്ലാവരെയും വഴിനടത്തുന്നത് നമ്മുടെ പൊതുവായ വിശ്വാസമാണ്. ഈ വിശ്വാസത്തിലൂടെയാണ് ദൈവജനത്തിന്റെ ജ്ഞാനം നമ്മിലേക്ക് എത്തുന്നത്,” പാപ്പ ഓർമ്മിപ്പിച്ചു. 2021-2024 സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡ് പ്രക്രിയയുടെ അവസാനത്തിൽ നിർദേശിച്ച സിനഡൽ മൂല്യനിർണ്ണയ സമ്മേളനങ്ങളുടെ ഭാഗമായാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

കുടുംബങ്ങളെക്കുറിച്ചുള്ള രണ്ട് സിനഡുകൾക്കും ‘അമോറിസ് ലെത്തിസ്യ’ സൃഷ്ടിച്ച വ്യാപകമായ ചർച്ചകൾക്കും പത്ത് വർഷത്തിനു ശേഷം, നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും കുടുംബത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ 2016 ലെ അപ്പസ്തോലിക പ്രബോധനം സഭ എങ്ങനെ സ്വീകരിച്ചു എന്ന് പരിശോധിക്കുന്നതിനുമായിട്ടാണ് ഈ സമ്മേളനം സംഘടിപ്പിച്ചത്. സമ്മേളനത്തിൽ 54 മെത്രാന്മാരും കർദിനാൾമാരും, 53 വൈദികരും അത്മായരും, ക്ഷണിക്കപ്പെട്ട 11 കുടുംബങ്ങളമാണ് പങ്കെടുക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*