അനാവശ്യ ആന്‍ജിയോപ്ലാസ്റ്റിക്കെതിരെ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍

ആവശ്യമില്ലാത്തവര്‍ക്ക് പോലും ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തെ പിന്തുണച്ച് ഡോക്ടര്‍മാര്‍. രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നതിനെതിരേ ക്യാംപെയ്ന്‍ വേണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി പറഞ്ഞത് സത്യമാണെന്നും ആരെങ്കിലുമൊരാള്‍ ഇത് തുറന്നുപറയാന്‍ ധൈര്യംകാണിച്ചല്ലോയെന്നാണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജി.രാജേഷ് ഫെയ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിനെ പിന്തുണച്ച് പ്രമുഖ ഡോക്ടര്‍മാരടക്കം രംഗത്തുവന്നു. കഴിഞ്ഞദിവസം കോഴിക്കോട്ടു നടന്ന കേരള ഹാര്‍ട്ട് കെയര്‍ സൊൈസറ്റിയുടെ സില്‍വര്‍ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് രോഗികളെ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കുന്നതിനെതിരേ ക്യാംപെയ്ന്‍ നടത്തണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ അഭിപ്രായപ്പെട്ടത്.’ഒരുനാള്‍ ആരെങ്കിലുമൊരാള്‍ സത്യം വിളിച്ചുകൂവും. അതിന് ധൈര്യവും അതുകൊണ്ട് ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ താങ്ങാനുള്ള കരുത്തും ഉണ്ടാവണമെന്നു മാത്രം. ഇത് രണ്ടുമുള്ള ഒരാള്‍ ഇതു തുറന്നുപറഞ്ഞത് നന്നായി. വളരെ നന്ദി. ഇത് 100 ശതമാനം സത്യം…” ഡോ. രാജേഷ് ജി. നായര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഡോ. രാജേഷിന്റെ കുറിപ്പിനെ അനുകൂലിച്ച് മറ്റ് ഡോക്ടര്‍മാരും രംഗത്തെത്തി.

Be the first to comment

Leave a Reply

Your email address will not be published.


*