ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനം: ലെയോ പാപ്പ

ക്രിസ്തുവിലുള്ള വിശ്വാസമാണ് വിശ്വാസികൾ തമ്മിലുള്ള ഐക്യത്തിന്റെ അടിസ്ഥാനമെന്ന് ലെയോ പതിനാലാമൻ പാപ്പ. വത്തിക്കാനിലെ തെവുതോണികോ പൊന്തിഫിക്കൽ സെമിനാരിയുടെ സ്ഥാപനത്തിന്റെ നൂറ്റിയൻപതാം വാർഷികത്തോടനുബന്ധിച്ച് അംഗങ്ങൾക്ക് അനുവദിച്ച സ്വകാര്യ കൂടികാഴ്ചയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

എട്ടാം നൂറ്റാണ്ടു മുതൽ റോമൻ സാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് റോമിലേക്ക് പോകുന്ന തീർത്ഥാടകർക്ക്, ഒരു പ്രധാന ആധികാരിക കേന്ദ്രമായി നിലംകൊണ്ടത്, തെവുതോണികോ കാമ്പോ സാന്തോ ആയിരുന്നുവെന്നും, തുടർന്ന്, പത്തൊൻപതാം നൂറ്റാണ്ടിൽ, ജർമ്മൻ സാമ്രാജ്യത്തിലെ കുൽതുർകാംഫിന്റെ സഭാപരമായ രാഷ്ട്രീയ നടപടികൾ കാരണം പുരോഹിതരുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടപ്പോൾ, വത്തിക്കാനിലെ ഈ സ്ഥലം അതത് രാജ്യങ്ങളിലെ പുരോഹിതന്മാർക്ക് ഇടമൊരുക്കിയതും പാപ്പാ എടുത്തു പറഞ്ഞു. വർത്തമാന കാലത്തെ വെല്ലുവിളികളെ നേരിടുമ്പോൾ, വൈദികർക്ക്, അവരവരുടെ മാതൃരാജ്യത്തിലെ ആളുകളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, ഉള്ളിലുള്ള പ്രത്യാശയ്ക്ക് സാക്ഷ്യം നൽകുവാനും, ഈ പരിശീലന കേന്ദ്രം സഹായകരമാണെന്നു പാപ്പാ ചൂണ്ടിക്കാണിച്ചു.

2010-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പാ, ഈ കോളജിനു പൊന്തിഫിക്കൽ പദവി നൽകിയിരുന്നു. അതിനാൽ പത്രോസിന്റെ പിൻഗാമിയുമായും മെത്രാന്മാരുമായുള്ള അടുപ്പവും ഐക്യവും നിലനിർത്തണമെന്ന് പാപ്പ എല്ലാവരോടും ആഹ്വാനം ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*