4×400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം സ്വർണം. വനിതകളുടെ 4×400 മീറ്റർ റിലേയിലാണ് ഇന്ത്യ സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസ് അത്ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. കിരൺ, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരടങ്ങിയ ഇന്ത്യൻ ടീം 3 മിനിറ്റ് 29.69 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ബഹ്‌റൈൻ വെള്ളിയും ചൈന വെങ്കലവും നേടി.

അതേസമയം, 4×100 മീറ്റർ മിക്‌സഡ് റിലേയിലും ഇന്ത്യ വെങ്കലം സ്വന്തമാക്കി. 41.06 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ ദേശീയ റെക്കോർഡോടെയാണ് ഇന്ത്യൻ ടീം മൂന്നാം സ്ഥാനത്തെത്തിയത്. ഗുരിന്ദർവീർ സിങ്, അനിമേഷ് കുജൂർ, ഹരിത ഭദ്ര, സ്‌നേഹ എസ് എന്നിവരാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*