കൊഴിഞ്ഞാമ്പാറയിലെ സഹോദരങ്ങളുടെ മരണം: കുട്ടികളെ കൊലപ്പെടുത്തിയതെന്ന് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളെ വീട്ടിലെ വാട്ടർ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കസ്റ്റഡിയിലുള്ള മാതാവ് നിവേദ്യ കുട്ടികളെ വാട്ടർ ടാങ്കിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസിനോട് കുറ്റസമ്മതം നടത്തി.

വടകരപ്പതി പഴണിയാർപാളയം സ്വദേശി ജോൺകുമാറിന്റെ മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് വീടിനകത്തെ കുളിമുറിയിലെ സിമന്റ് വാട്ടർ ടാങ്കിൽ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.

അഞ്ചുവയസ്സുള്ള കുട്ടിക്ക് എളുപ്പത്തിൽ കരകയറാൻ സാധിക്കുന്ന ചെറിയ ടാങ്കായിരുന്നിട്ടും മുങ്ങിമരണം സംഭവിച്ചതിലെ സംശയമാണ് അന്വേഷണത്തിൽ നിർണായകമായത്. ഭർത്താവ് ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. മാതാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെയാണ് ദമ്പതികൾ തമ്മിലുള്ള കുടുംബവഴക്കിനെ തുടർന്ന് ചെയ്ത കൊലപാതകമാണെന്ന് വ്യക്തമായത്. പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.

Be the first to comment

Leave a Reply

Your email address will not be published.


*