നിയമസഭാ കയ്യാങ്കളി കേസ്: പതിനൊന്ന് വർഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

നിയമസഭാ കയ്യാങ്കളി കേസിൽ ഒടുവിൽ വിചാരണ തുടങ്ങുന്നു.നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോ‌ടതിയിലാണ് വിചാരണ തുടങ്ങുന്നത്.

ആദ്യദിവസം കേസിലെ ഒന്നാം സാക്ഷി അന്നത്തെ നിയമസഭാ സെക്രട്ടറി ശാർങ്കധരനെയാണ് വിസ്തരിക്കുന്നത്. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎമാരായ വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് പ്രധാനപ്രതികൾ.

2015 മാർച്ച 13നായിരുന്നു സംഭവം. കോഴ ആരോപണത്തെ തുടർന്ന് ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരമാണ് നിയമസഭാ കയ്യാങ്കളിയിലെത്തിയത്.

ബജറ്റ് അവതരിപ്പിക്കാനെത്തിയ മാണിയെ തടയുകയും നിയമസഭയിൽ കമ്പ്യൂട്ടറുകൾ ഉൾപ്പടെ പൊതുമുതൽ അടിച്ച് തകർക്കുകയും ചെയ്തതാണ് കേസ്.സ്പീക്കറുടെ വേദിയിൽ കയറി കസേര, കമ്പ്യൂട്ടർ, മൈക്ക്, ഇലക്ട്രിക് പാനലുകൾ എന്നിവ നശിപ്പിച്ച് 2,20,093 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. 

Be the first to comment

Leave a Reply

Your email address will not be published.


*