ആരോഗ്യമന്ത്രി-പ്രിന്‍സിപ്പല്‍ സെക്രട്ടറി പോര് കടുക്കുന്നു; മുഖ്യമന്ത്രിയുടെ മുന്നില്‍ പരാതിയുമായി K മുരളീധരന്‍

തിരുവനന്തപുരം: വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിസന്ധി നേരിടുന്നതിനിടെ ആരോഗ്യമന്ത്രി- പ്രിന്‍സിപ്പല്‍ സെക്രട്ടറി പോര് കടുക്കുന്നതായി റിപ്പോര്‍ട്ട്. സെക്രട്ടറിയുമായുള്ള അതൃപ്തി കെ മുരളീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. നിര്‍ണായ തീരുമാനങ്ങളില്‍ അനുമതി വൈകുന്നെന്നും താന്‍ നടപടി നിര്‍ദ്ദേശിച്ച 35 ഫയലുകള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചത്. സെക്രട്ടറിയെ വകുപ്പിന്റെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. മുന്‍ സര്‍ക്കാരിന്റെ കാലത്തെ അന്വേഷണങ്ങളില്‍ മെല്ലെ പോക്കെന്നും ആക്ഷേപമുണ്ട്. 

കെഎംഎസ്‌സിഎല്‍ ക്രമക്കേടുകളില്‍ മുന്‍ സര്‍ക്കാരിനെ സംരക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത് മന്ത്രിയുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ മന്ത്രി എന്ന നിലയില്‍ തീരുമാനമെടുത്ത് നല്‍കിയിട്ടും തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് പരാതി. അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ചുള്ള ഫയലുകളില്‍ നടപടി നീളുന്നത് ന്യായീകരിക്കാനാകില്ലെന്നാണ് മന്ത്രിയുടെ നിലപാട്. പുതിയ മെഡിക്കല്‍ കോളേജായി നിര്‍ദേശിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രി, നഴ്‌സസിങ് കോളേജ് ഹോസ്റ്റലുകളുടെ നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ സിഎസ്ആര്‍ ഫണ്ട് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടും അനുമതി നല്‍കുന്നതടക്കമുള്ള ഫയലുകളില്‍ തീരുമാനം നീളുന്നതായും മന്ത്രി പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*