ജാക്കി ചാൻ അന്തരിച്ചെന്ന് വ്യാജപ്രചരണം: താരം പൂർണ്ണ ആരോഗ്യവാനെന്ന് സ്ഥിരീകരണം

ഹോളിവുഡ് ഇതിഹാസവും ആയോധന കലാകാരനുമായ ജാക്കി ചാൻ അന്തരിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജം. എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിച്ച വാർത്ത തെറ്റാണെന്നും 72-ാം വയസ്സിലും അദ്ദേഹം പൂർണ്ണ ആരോഗ്യവാനായി സിനിമകളിൽ സജീവമായി തുടരുന്നുണ്ടെന്നും പ്രമുഖ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കറുപ്പും വെളുപ്പും കലർന്ന ചിത്രങ്ങൾക്കൊപ്പം ചരമക്കുറിപ്പ് രീതിയിൽ പങ്കുവെച്ച പോസ്റ്റുകൾ നിമിഷങ്ങൾക്കകമാണ് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളിലേക്ക് പടർന്നത്. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണങ്ങൾക്ക് പിന്നാലെ എക്സ് അധികൃതർ നൽകിയ കമ്മ്യൂണിറ്റി നോട്ടിലൂടെയാണ് താരം ജീവിച്ചിരിപ്പുണ്ടെന്ന സന്ദേശം പരസ്യമാക്കിയത്.

ജൂലൈയിൽ സിംഗപ്പൂരിലെ സ്കൂളിൽ നടന്ന സന്ദർശനത്തിലാണ് ജാക്കി ചാൻ അവസാനമായി പൊതുവേദിയിലെത്തിയത്. വിവിധ സിനിമാ പ്രോജക്ടുകളുടെ തിരക്കുകളിലുള്ള താരം നിലവിൽ ഹോങ്കോംഗിലാണ് താമസിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*