പ​ത്ത​നം​തി​ട്ട​യി​ൽ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി; ആ​ൺ​സു​ഹൃ​ത്ത് പി​ടി​യി​ൽ

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​രി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. കോ​ഴ​ഞ്ചേ​രി മാ​രാ​മ​ൺ റി​സോ​ർ​ട്ടി​ലെ റി​സ​പ്ഷ​നി​സ്റ്റ് കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ദി​ൻ​ഷ(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​തി പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

കീ​ഴൂ​ക​ര സ്വ​ദേ​ശി ജി​ത്തു ആ​ണ് പി​ടി​യി​ലാ​യ​ത്. ദി​ൻ​ഷ​യു​ടെ സു​ഹൃ​ത്താ​ണ് ജി​ത്തു. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ പ്ര​ണ​യ​നൈ​രാ​ശ്യ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​ന്ന് ഉ​ച്ച​യ്ക്ക് 1.45ഓ​ടെ​യാ​ണ് സം​ഭ​വം. ദി​ൻ​ഷ പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു.

പ്ര​തി യു​വ​തി​യെ കൊ​ല്ല​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച് ഉ​റ​പ്പി​ച്ചാ​ണ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ​ത്. ത​ന്നെ വ​ഞ്ചി​ച്ചു എ​ന്ന് ഉ​റ​ക്കെ വി​ളി​ച്ചു​പ​റ​ഞ്ഞു കൊ​ണ്ട് പ്ര​തി യു​വ​തി​യു​ടെ ക​ഴു​ത്തി​ൽ പ​ല​ത​വ​ണ കു​ത്തി​യ​ത്. ദി​ൻ​ഷ​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Be the first to comment

Leave a Reply

Your email address will not be published.


*