തെ​റ്റു​തി​രു​ത്ത​ൽ തു​ട​ങ്ങി; സു​രേ​ഷ് ബാ​ബു​വി​നെ മാ​റ്റി​യ​ത് തെ​റ്റ് തി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യെ മാ​റ്റി​യ​ത് തെ​റ്റ് തി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് എം.​വി.​ഗോ​വി​ന്ദ​ൻ. തെ​റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ൽ തി​രു​ത്താ​നും ക്ഷ​ണി​ക്കേ​ണ്ട​വ​രെ ക്ഷ​ണി​ക്കാ​നു​മാ​ണ് വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ക്കു​ന്ന​ത്. സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല.

ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് സു​രേ​ഷ് ബാ​ബു ഒ​ഴി​ഞ്ഞ​ത് പൂ​ർ​ണ​മാ​യും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. സം​ഘ​ട​നാ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ പ​രാ​തി​യു​മാ​യി കൂ​ട്ടി​ക്കു​ഴ​യ്ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ന​ട​പ​ടി​ക​ളി​ൽ പാ​ർ​ട്ടി​ക്ക് വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ട്. തി​രു​ത്തേ​ണ്ട​ത് മു​ഴു​വ​ൻ പാ​ർ​ട്ടി തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ കൂ​ടു​ത​ൽ ക​ടു​ത്ത അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കാ​ൻ സി​പി​എം ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. സു​രേ​ഷ് ബാ​ബു​വി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത​ട​ക്കം നേ​തൃ​ത്വം പ​രി​ഗ​ണി​ക്കും. വി​പു​ലീ​കൃ​ത ജി​ല്ലാ ക​മ്മി​റ്റി​ക​ൾ​ക്ക് ശേ​ഷം ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​യി​രി​ക്കും തീ​രു​മാ​ന​മെ​ടു​ക്കു​ക.

സു​രേ​ഷ് ബാ​ബു​വി​നെ​തി​രെ ശ​ക്ത​മാ​യ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ളോ​ടെ​യാ​ണ് യു​വ​തി നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ വ​ച്ചാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ത് പ​രാ​തി​യു​ടെ ഗൗ​ര​വം കൂ​ട്ടു​ന്ന​താ​യാ​ണ് നേ​തൃ​ത്വ​ത്തി വി​ല​യി​രു​ത്ത​ൽ.

Be the first to comment

Leave a Reply

Your email address will not be published.


*