ഗൾഫ് കപ്പിൽ ഖത്തറിന് ജയം: നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനെ പരാജയപ്പെടുത്തി

സൗദിയിലെ ജിദ്ദയിൽ നടക്കുന്ന 27-ാമത് ഗൾഫ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈന് തോൽവിയോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഖത്തറാണ് ബഹ്‌റൈനെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ ബൗലെം ഖൂഖി, ഹസ്സൻ അൽ ഹൈദോസ് എന്നിവരാണ് ഖത്തറിനായി ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇരു ടീമുകളിലെയും ഓരോ കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായി.

മത്സരത്തിന്റെ 61-ാം മിനിറ്റിൽ അക്രം അഫീഫിന്റെ പാസിൽ നിന്ന് ബൗലെം ഖൂഖിയാണ് ഖത്തറിന്റെ ആദ്യ ഗോൾ നേടിയത്. 70-ാം മിനിറ്റിൽ ഖത്തറിന്റെ അഹമ്മദ് ഫത്തി ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും ആധിപത്യം മുതലാക്കാൻ ബഹ്‌റൈന് സാധിച്ചില്ല.

മത്സരത്തിന്റെ അവസാന മിനിറ്റിൽ പെനാൽറ്റിയിലൂടെ ഹസ്സൻ അൽ ഹൈദോസ് ഖത്തറിന്റെ വിജയം ഉറപ്പിച്ചു. ബഹ്‌റൈന്റെ അബ്ബാസ് അൽ അസ്ഫൂറും ചുവപ്പ് കാർഡ് കണ്ടു. അടുത്ത മത്സരത്തിൽ ബഹ്‌റൈൻ യു.എ.ഇയെ നേരിടും.

Be the first to comment

Leave a Reply

Your email address will not be published.


*