ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദേശം; അൻസിബ ഹസന്‍റെ പരാതിയിൽ നടപടി

കൊച്ചി: നടി അൻസിബ ഹസനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതി പൊലിസിന് നിർദേശം നൽകി.

അശ്ലീല പരാമർശങ്ങളോടെ ലക്ഷ്മി പ്രിയ തന്നെ വ്യക്തിയധിക്ഷേപം നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന് കാണിച്ച് അൻസിബ നേരത്തെ പൊലിസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലിസിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെത്തുടർന്ന് അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു.

ആദ്യം സ്വകാര്യ പരാതിയായി പരിഗണിക്കാനാണ് കോടതി ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പരാതി വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി കീഴ്ക്കോടതിക്ക് നിര്‍ദേശം നല്‍കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*