അഭയാർഥി പ്രവാഹ വഴികളിൽ അക്രമത്തിനും ചൂഷണത്തിനും മാനസിക ആഘാതങ്ങൾക്കും ഇരയാകുന്ന ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ ആഹ്വാനം ചെയ്തു. ‘ഈ കുട്ടികളിൽ ഒരാളെങ്കിലും’ എന്നതാണ് 112-ാമത് ആഗോള കുടിയേറ്റ-അഭയാർഥി ദിനത്തിന്റെ പ്രമേയം.
“സെപ്റ്റംബർ 27 ഞായറാഴ്ച ലോക കുടിയേറ്റ-അഭയാർഥി ദിനമായി ആചരിക്കുകയാണ്,” സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചയുടെ അവസാനത്തിൽ സംസാരിക്കവെ മാർപാപ്പ പറഞ്ഞു. സ്വന്തം ജന്മനാട് ഉപേക്ഷിക്കാൻ നിർബന്ധിതരായ പ്രായപൂർത്തിയാകാത്ത കുട്ടികളെയും അഭയാർഥികളെയുമാണ് താൻ ഈ നിമിഷം ഓർക്കുന്നതെന്നും പാപ്പ കൂട്ടിച്ചേർത്തു.
“കുട്ടികളും കൗമാരക്കാരുമാണ് ഏറ്റവും കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കുന്നത്,” അക്രമം, പീഡനം, ചൂഷണം, മാനസിക ആഘാതങ്ങൾ തുടങ്ങിയ വിവരണാതീതമായ ദുരിതങ്ങൾ അവർ നേരിടുന്നുണ്ടെന്നും പലപ്പോഴും അഭയാർഥി വഴികളിൽ അവർക്ക് ജീവൻ നഷ്ടപ്പെടുന്നുണ്ടെന്നും പാപ്പ ചൂണ്ടിക്കാട്ടി. “എല്ലാവരുടെയും ഉത്തരവാദിത്വബോധത്തോട് ഞാൻ അഭ്യർഥിക്കുകയാണ്, എപ്പോഴും സംരക്ഷിക്കപ്പെടുകയും പരിചരിക്കപ്പെടുകയും ചെയ്യേണ്ട ഈ ചെറുപ്പക്കാരുടെ ജീവിതത്തിൽ എല്ലാവരും വ്യക്തിപരമായി പങ്കാളികളാണെന്ന് മനസ്സിലാക്കുക,” പാപ്പ പറഞ്ഞു.
സെപ്റ്റംബർ 27 ന് സഭ ലോക കുടിയേറ്റ-അഭയാർഥി ദിനം ആഘോഷിക്കാൻ ഒരുങ്ങവെയാണ് ലെയോ മാർപാപ്പയുടെ ഈ ആഹ്വാനം. കുടിയേറ്റത്തിലും നിർബന്ധിത പലായനത്തിലും പെടുന്ന പ്രായപൂർത്തിയാകാത്തവരാണ് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നതെന്ന് മാർപാപ്പ അനുസ്മരിക്കുന്നു.
യുദ്ധം, ദാരിദ്ര്യം, അക്രമം, പരിസ്ഥിതി ദുരന്തങ്ങൾ, മറ്റ് ദുരന്തങ്ങൾ എന്നിവ മൂലം ദശലക്ഷക്കണക്കിന് കുട്ടികളും കൗമാരക്കാരും തങ്ങളുടെ ജന്മനാട് ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നുവെന്ന് പാപ്പ പറഞ്ഞു. സങ്കടകരമെന്നു പറയട്ടെ, അവരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്.
കുടിയേറ്റ പാതകളിലെ മരണങ്ങൾ, മനുഷ്യക്കടത്തും ചൂഷണവും, സായുധ സംഘട്ടനങ്ങൾക്കായി കുട്ടികളെ റിക്രൂട്ട് ചെയ്യൽ, ലൈംഗിക അതിക്രമങ്ങൾ, നിർബന്ധിത വിവാഹങ്ങൾ, യാത്രകൾക്കിടയിൽ അവർ നേരിടേണ്ടി വന്നതോ, കണ്ടതോ ആയ ക്രൂരതകൾ എന്നിവയിലേക്കും പാപ്പ വിരൽ ചൂണ്ടുന്നു. എണ്ണമറ്റ രീതിയിലാണ് അവരുടെ ആത്മാഭിമാനം ചവിട്ടിമെതിക്കപ്പെടുന്നത്. എങ്കിലും, ഈ പ്രതിസന്ധിയെ വെറുമൊരു സ്ഥിതിവിവരക്കണക്കായി ചുരുക്കാനാകില്ലെന്ന് മാർപാപ്പ ഊന്നിപ്പറയുന്നു.
ഈ കണക്കിൽ 4.16 കോടി അഭയാർഥികളും, 90 ലക്ഷം അഭയം തേടുന്നവരും, ആഭ്യന്തര സംഘർഷങ്ങൾ മൂലം സ്വന്തം രാജ്യങ്ങളിൽ തന്നെ അഭയാർഥികളായ 6.87 കോടി ആളുകളും ഉൾപ്പെടുന്നു. ആട്ടിപ്പായിക്കപ്പെട്ട ജനസംഖ്യയിൽ വലിയൊരു പങ്കും കുട്ടികളാണ്. 2025 അവസാനത്തോടെ ആട്ടിപ്പായിക്കപ്പെട്ട 11.78 കോടി ആളുകളിൽ 18 വയസ്സിൽ താഴെയുള്ള 4.5 കോടി കുട്ടികളുണ്ടെന്നാണ് UNHCR കണക്കാക്കുന്നത്. അന്താരാഷ്ട്ര സംരക്ഷണം ആവശ്യമായ അഭയാർഥികളിൽ 39 ശതമാനവും കുട്ടികളായിരുന്നു.

Be the first to comment