തിരുവനന്തപുരം: സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം. ട്രാൻസ്പോർട്ട് കമ്മീഷണറായി പ്രവർത്തിച്ചിരുന്ന സി.എച്ച്.നാഗരാജുവിനെ ക്രൈംബ്രാഞ്ച് ഐജിയായി നിയമിച്ചു.ദക്ഷിണ മേഖല ഐജിയായിരുന്ന സ്പർജൻ കുമാറിനാണ് പുതിയ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ചുമതല.
മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യവും ജനസൗഹൃദവുമാക്കാനും, സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാനും നാഗരാജുവിന്റെ കാലത്ത് വകുപ്പിന് കഴിഞ്ഞിരുന്നു. ദക്ഷിണ മേഖലാ ഐജിയായി ആർ.നിശാന്തിനിയെയും നിയമിച്ചു.

Be the first to comment