ഹർമൻപ്രീതിന് കൈ കൊടുത്ത് ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന: ഏഷ്യൻ ഗെയിംസ് സെമിയിൽ വിവാദങ്ങൾക്ക് വിരാമം

ദുബായിൽ നടന്ന ഏഷ്യ കപ്പ് സെമി ഫൈനലിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമാൻപ്രീത് കൗറുമായി ഹസ്തദാനം ചെയ്യാതിരുന്ന ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താന, ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിയിൽ തീരുമാനം തിരുത്തി. ടോസിന് ശേഷം ഹർമൻപ്രീത് നീട്ടിയ കൈ നിഗർ സുൽത്താന സ്വീകരിക്കുകയായിരുന്നു. ഏഷ്യ കപ്പിലെ ഹസ്തദാനം നിഷേധിക്കൽ നിഗറിന്റെ സ്വന്തം തീരുമാനമായിരുന്നുവെന്നും ബോർഡ് നിർദേശിച്ചതല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബി.സി.ബി) വ്യക്തമാക്കിയിരുന്നു.

നേരത്തെയും ഹർമൻപ്രീതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള നിഗർ സുൽത്താന, ഏഷ്യൻ ഗെയിംസിന് പിന്നാലെ ട്വന്റി 20 ക്യാപ്റ്റൻസി ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പാകിസ്താനെതിരായ വെങ്കല മെഡൽ മത്സരമാകും ക്യാപ്റ്റനെന്ന നിലയിൽ നിഗറിന്റെ അവസാന മത്സരം.

Be the first to comment

Leave a Reply

Your email address will not be published.


*