മഴ കനക്കുന്നു: കേരളത്തിൽ ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ഇന്ന് ആറ് ജില്ലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നിലവിലുള്ളത്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലുണ്ടായ വെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒൻപത് പേർ മരണപ്പെടുകയും ചെയ്തു.

മലപ്പുറം പൂക്കോട്ടുംപാടത്ത് മലവെള്ളപ്പാച്ചിലിൽ പെട്ട് അഞ്ച് പേരാണ് മരണപ്പെട്ടത്. കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. ഇടുക്കി വട്ടവടയിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരണപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

മഴ ശക്തമായതിനെ തുടർന്ന് ഇടുക്കിയിലെ പലയിടങ്ങളിലും റോഡ് ഗതാഗതം തടസ്സപ്പെടുകയും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*