സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ എറണാകുളം മുൻസീഫ് കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. സാമൂഹിക മാധ്യമങ്ങളിലൂടെ സനൽ കുമാർ നിരന്തരം തന്നെ അപമാനിക്കുന്ന രീതിയിൽ പ്രതികരണങ്ങൾ നടത്തുന്നുവെന്നും, തനിക്കെതിരായി പങ്കുവെച്ച കുറിപ്പുകൾ പിൻവലിക്കാൻ നിർദേശിക്കണമെന്നും മഞ്ജു വാര്യർ ഹർജിയിൽ ആവശ്യപ്പെട്ടു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ടും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സനൽ കുമാർ ശശിധരൻ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ തെരുവിൽ വെച്ചാണ് നടത്തുന്നത്. താൻ ഉന്നയിച്ച വിഷയങ്ങൾ വ്യക്തിപരമല്ലെന്നും ഒരു വലിയ മാഫിയക്കെതിരെയാണ് പോരാടുന്നതെന്നും വ്യക്തമാക്കിയ അദ്ദേഹം, പിന്തുണയുമായി പൊതുസമൂഹം മുന്നോട്ടുവരണമെന്നും ആവശ്യപ്പെട്ടു.

Be the first to comment