കാണാതായ രണ്ട് വിദ്യാർത്ഥിനികളെ ട്രെയിനിൽ കണ്ടെത്തി

ട്രെയിൻ നമ്പർ 22503 കന്യാകുമാരി–ദിബ്രുഗഢ് വിവേക് എക്സ്പ്രസിൽ നിന്ന് കാണാതായ രണ്ട് വിദ്യാർത്ഥിനികളെ സുരക്ഷിതമായി RPF GRP അധികൃതർക്ക് കൈമാറി ട്രാവലിംഗ് ടിക്കറ്റ് ഇൻസ്പെക്ടർ (TTI) സനൂപ് എ. എ.

എറണാകുളം–തൃശൂർ സെക്ഷനിൽ ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ, സനൂപ് (തിരുവനന്തപുരം ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജരുടെ ഓഫീസിലെ സ്പെഷ്യൽ ടീമംഗം), ആലുവ സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടതിന് പിന്നാലെ തിരക്കേറിയ ജനറൽ coach നിൽക്കുന്ന രണ്ട് പെൺകുട്ടികളെ ശ്രദ്ധിച്ചു. ടിക്കറ്റ് പരിശോധിച്ചപ്പോൾ ശരിയായി യാത്രാ ടിക്കറ്റുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന സ്കൂൾ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചതിൽ ഒരാൾ പ്ലസ് ടു വിദ്യാർത്ഥിനിയും മറ്റൊരാൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമാണെന്ന് വ്യക്തമായി.

സംശയം തോന്നിയതിനെ തുടർന്ന് സനൂപ് ഡിവിഷണൽ കൊമേഴ്സ്യൽ കൺട്രോൾ സെന്ററുമായി ബന്ധപ്പെട്ട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ഗവൺമെൻ്റ് റെയിൽവേ പോലീസ് എന്നിവരുമായി ഏകോപനം നടത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ, വിദ്യാർത്ഥിനികളുടെ വിവരങ്ങളുമായി പൊരുത്തപ്പെടുന്ന രണ്ട് പെൺകുട്ടികളെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് ഇവർക്കായി തിരച്ചിൽ നടത്തിവരികയാണെന്നും സ്ഥിരീകരിച്ചു. RPF നൽകിയ വിവരങ്ങളുമായി വിദ്യാർത്ഥിനികളുടെ തിരിച്ചറിയൽ വീണ്ടും ഉറപ്പാക്കിയ ശേഷം, തൃശൂർ സ്റ്റേഷനിലെത്തുന്നതുവരെ ശ്രീ. സനൂപ് അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു.

ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ RPF, GRP കോച്ചിലെത്തി വിദ്യാർത്ഥിനികളെ ഏറ്റെടുത്ത് നിയമനടപടികൾ സ്വീകരിച്ചു. സനൂപിന്റെ ശ്രദ്ധയും സമയോചിതമായ ഇടപെടലും വിദ്യാർത്ഥിനികളെ തിരിച്ചറിയാനും സുരക്ഷിതമായി അധികൃതരുടെ സംരക്ഷണത്തിലേക്ക് എത്തിക്കാനും സഹായിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*