അമേരിക്കയിലെ കാലിഫോർണിയയിൽ കൊല്ലപ്പെട്ട രണ്ട് മലയാളി യുവതികളുടെ കേരളത്തിൽ എത്തിച്ചു. തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യു, തൃശൂർ സ്വദേശിനി അഞ്ജന വിജീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് രാവിലെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ഓഗസ്റ്റ് 28-നായിരുന്നു കൊലപാതകം നടന്നത്.
യുവതികളുടെ അടുത്ത സുഹൃത്തും കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയുമായ അനിലയാണ് ഇരുവരെയും കൊലപ്പെടുത്തിയത്. ആൻ മേരിയെ കഴുത്തറുത്തും അഞ്ജനയെ വാഹനം ഇടിച്ചുമാണ് അനില കൊലപ്പെടുത്തിയത്. കേസിൽ പ്രതിയായ അനിലയെ സംഭവത്തിന് പിന്നാലെ യു.എസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കാലിഫോർണിയ മിൽപിറ്റാസിലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതി അനില നിലവിൽ സാന്താക്ലാര കൗണ്ടി മെയിൻ ജയിലിലെ അതീവ സുരക്ഷാ വിഭാഗത്തിൽ റിമാൻഡിൽ കഴിയുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും

Be the first to comment