ഉ​മ​ർ ഖാ​ലി​ദി​ന്‍റെ വി​ചാ​ര​ണ നേ​രി​ടാ​ൻ മോ​ദി​ക്കും അ​മി​ത് ഷാ​യ്ക്കും ഭ​യം: പ്രി​യ​ങ്ക് ഖാ​ർ​ഗെ

ബം​ഗ​ളൂ​രു: ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി നേ​താ​വ് ഉ​മ​ർ ഖാ​ലി​ദി​ന്‍റെ വി​ചാ​ര​ണ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ വെ​ല്ലു​വി​ളി​ച്ച് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും ഉ​മ​ർ ഖാ​ലി​ദി​നെ ഭ​യ​പ്പെ​ടു​ക​യാ​ണെ​ന്നും, അ​തി​നാ​ലാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി വി​ചാ​ര​ണ തു​ട​ങ്ങാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ആ​രാ​ണ് രാ​ജ്യ​സ്നേ​ഹി​യെ​ന്നും രാ​ജ്യ​ദ്രോ​ഹി​യെ​ന്നും തീ​രു​മാ​നി​ക്കേ​ണ്ട​ത് ബി​ജെ​പി​യ​ല്ല, രാ​ജ്യ​ത്തെ കോ​ട​തി​ക​ളാ​ണെ​ന്ന് ഖാ​ർ​ഗെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​മ​ർ ഖാ​ലി​ദ് ദേ​ശ​സ്നേ​ഹി​യാ​ണെ​ന്ന ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ് നേ​താ​വ് ബി.​കെ. ഹ​രി​പ്ര​സാ​ദി​ന്‍റെ പ്ര​സ്താ​വ​ന​യെ​യും അ​ദ്ദേ​ഹം പി​ന്തു​ണ​ച്ചു.  2020 സെ​പ്റ്റം​ബ​റി​ൽ ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത ഖാ​ലി​ദ് വ​ർ​ഷ​ങ്ങ​ളാ​യി ജ​യി​ലി​ലാ​ണെ​ന്നും, കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടും വി​ചാ​ര​ണ എ​ന്തു​കൊ​ണ്ട് ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.  ‌ഉ​മ​ർ ഖാ​ലി​ദി​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്ന എ​ബി​വി​പി​യു​ടെ ന​ട​പ​ടി​യെ ഖാ​ർ​ഗെ വി​മ​ർ​ശി​ച്ചു.

ഗു​ണ്ടാ​യി​സം സ​ഹി​ക്കി​ല്ലെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ അ​ദ്ദേ​ഹം, വി​ദ്യാ​ഭ്യാ​സ പ​രി​ഷ്ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും ക​ർ​ണാ​ട​ക പി​എ​സ്‌​സി  നി​യ​മ​ന ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചും സം​സാ​രി​ക്കാ​ൻ എ​ബി​വി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന രാ​ജ്യ​ദ്രോ​ഹ​ത്തി​ന് തു​ല്യ​മാ​ണെ​ന്നും ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി. ​വൈ. വി​ജ​യേ​ന്ദ്ര ആ​രോ​പി​ച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*