തീ​പ്പെ​ട്ടി​യെ ചൊ​ല്ലി ത​ർ​ക്കം: യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ കേ​ശ​വ് പു​ര​ത്ത് തീ​പ്പെ​ട്ടി ചോ​ദി​ച്ച​ത് ന​ൽ​കാ​ത്ത​തി​നെ​ച്ചൊ​ല്ലിയു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. ക​ഞ്ഞി​യാ​ട ന​ഗ​ർ സ്വ​ദേ​ശി​യാ​യ ഭ​വാ​നി (30) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ശാ റാം (32) ​എ​ന്ന​യാ​ൾ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ വ​സീ​ർ​പൂ​ർ സ്വ​ദേ​ശി​ക​ളാ​യ ന​രേ​ഷ് ബ​ഹ​ദൂ​ർ (19), ത​രു​ൺ (19) പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഒ​രാ​ൾ എ​ന്നി​വ​ർ അ​റ​സ്റ്റി​ലാ​യി.

പ്ര​തി​ക​ൾ സി​ഗ​ര​റ്റ് ക​ത്തി​ക്കാ​നാ​യി ഭ​വാ​നി​യോ​ടും ആ​ശാ റാ​മി​നോ​ടും തീ​പ്പെ​ട്ടി ചോ​ദി​ച്ചി​രു​ന്നു. കൈ​വ​ശം തീ​പ്പെ​ട്ടി​യി​ല്ലെ​ന്ന് ഇ​വ​ർ മ​റു​പ​ടി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ മൂ​ന്നം​ഗ സം​ഘം ഇ​രു​വ​രെ​യും മ​ർ​ദി​ക്കു​ക​യും ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്തു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഭ​വാ​നി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശാ റാം ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​വ​രം അ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*