നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് ബൈ​ക്കി​ലി​ടി​ച്ച് മ​റി​ഞ്ഞു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

തൃ​ശൂ​ർ: വാ​ഴ​ക്കോ​ട് പ്ലാ​ഴി സം​സ്ഥാ​ന​പാ​ത​യി​ൽ ചേ​ല​ക്ക​ര ചി​റ​ങ്ങോ​ണ​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് ബൈ​ക്കി​ന്‍റെ പിന്നിലി​ടി​ച്ച് ​മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നാ​യ തൊ​ഴൂ​പ്പാ​ടം സ്വ​ദേ​ശി അ​ർ​ഷാ​ദി​ന് ​പ​രി​ക്കേ​റ്റു. ഇ​യാ​ളെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

തി​രു​വി​ല്വാ​മ​ല നി​ർ​മാ​ല്യ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്ന എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ന്‍റെ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സ് പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് മു​ന്നി​ൽ പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സും ബൈ​ക്കും റോ​ഡി​ലേ​ക്ക് മ​റി​യു​ക​യും, ബൈ​ക്ക് യാ​ത്രി​ക​ൻ റോ​ഡി​ൽ നി​ന്ന് അ​ൽ​പം ദൂ​രേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യു​മാ​യി​രു​ന്നു. ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ർ​ക്കും എ​ലി​ഫ​ന്‍റ് സ്ക്വാ​ഡി​ലെ അം​ഗ​ങ്ങ​ൾ​ക്കും നി​സാ​ര പ​രി​ക്കു​ക​ളേ​റ്റി​ട്ടു​ണ്ട്.

അ​പ​ക​ട ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Be the first to comment

Leave a Reply

Your email address will not be published.


*