പിണറായി വിജയനെതിരെ കേസെടുത്താൽ രാഷ്ട്രീയമായി നേരിടാൻ സിപിഎം

ഇ.ഡി ശുപാർശയിൽ പിണറായി വിജയനെതിരെ കേസെടുത്താൽ രാഷ്ട്രീയമായി നേരിടാൻ സിപിഐഎം. കേന്ദ്ര ഏജൻസികൾക്ക് വഴങ്ങിയെന്ന് ചൂണ്ടിക്കാട്ടി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. കേസ് എടുക്കാനുള്ള നിയമോപദേശം സിപിഐഎമ്മിനെ ലക്ഷ്യമിട്ടാണെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പ്രതികരിച്ചു.

ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാർട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തൽ. നേതൃത്വത്തെ കേസിൽ കുടുക്കി വിശ്വാസ്യത തകർത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജൻസികളുടെ നീക്കത്തിന് യുഡിഎഫ് സർക്കാരും കുടപിടിക്കുന്നു എന്നാണ് സിപിഐഎം ആരോപിക്കുന്നത്.പിണറായി വിജയനെതിരായ കേസ് പാർട്ടിയ്ക്കെതിരായ നീക്കമായി കണ്ട് പ്രതിരോധിക്കാനാണ് തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*