ബംഗാള്‍ നിയമസബഭ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഇരു വിഭാഗങ്ങള്‍ക്കും പ്രത്യേകം പേരും ചിഹ്നവും അനുവദിച്ചു. മമത ബാനര്‍ജിയുടെ വിഭാഗത്തിന് ‘മമത ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ്’ എന്ന പേരാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. ‘ഫുട്‌ബോള്‍ കളിക്കാര’നാണ് തെരഞ്ഞെടുപ്പ് ചിഹ്നം.
അരൂപ് റോയിയുടെ നേതൃത്വത്തിലുള്ള വിമത ടിഎംസി വിഭാഗത്തിന് ‘ഡെമോക്രാറ്റിക് തൃണമൂല്‍ കോണ്‍ഗ്രസ്’ എന്നാണ് പേര്. ‘കവര്‍’ ആണ് ചിഹ്നം. പശ്ചിമബംഗാള്‍, മേഘാലയ, ത്രിപുര സംസ്ഥാനങ്ങളിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.
പാര്‍ട്ടിയെച്ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പേരും, പുല്ലും പൂവും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു.
പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം, രജിനഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലേക്ക് ഒക്ടോബര്‍ ആറിന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. മുഖ്യമന്ത്രി സുവേന്ദു അധികാരി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നന്ദിഗ്രാമില്‍ ഉപതെരഞ്ഞെടുപ്പ്.

Be the first to comment