ആറ് വർഷത്തെ പ്രണയസാഫല്യം; ‘ടീച്ചറമ്മ’ താരം സൗമ്യ വിവാഹിതയായി

‘ലേഡീസ് റൂം’ എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. അടുത്തിടെ ഏഷ്യാനെറ്റിൽ സംപ്രേഷണം അവസാനിപ്പിച്ച ‘ടീച്ചറമ്മ’ എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും സൗമ്യ ശ്രദ്ധ നേടിയിരുന്നു. ഒരു ഫിറ്റ്നസ് ട്രെയ്നർ കൂടിയാണ് സൗമ്യ. ദീർഘകാല സുഹൃത്തായ ഗൗതമിനെ വിവാഹം ചെയ്ത വിശേഷമാണ് സൗമ്യ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെക്കുന്നത്. ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം.

ഗൗതമും ഒരു ഫിറ്റ്നസ് ട്രെയ്നർ തന്നെയാണ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. കോളെജ് പഠനകാലത്താണ് തങ്ങൾ പരിചയപ്പെട്ടതെന്ന് വിവാഹശേഷം ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഇരുവരും പറഞ്ഞു. എന്നാൽ വിവാഹം പെട്ടെന്ന് പ്ലാൻ ചെയ്തതാണെന്നും ഇരുവരും കൂട്ടിച്ചേർത്തു. ജിമ്മിന്റെയും വർക്കൗട്ടിന്റെയുമൊക്കെ പശ്ചാത്തലത്തിലെടുത്ത ഇരുവരുടെയും സേവ് ദ ഡേറ്റ് വീഡിയോയും മുൻപ് വൈറലായി മാറിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*