2014ലെ വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണം; കേരളം സുപ്രീം കോടതിയിൽ

ഡൽഹി: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷയാണ് നൽകിയിരിക്കുന്നത്.

കരാർ റദ്ദാക്കലിലൂടെ കേരളത്തിന് ഭീമമായ നഷ്ടം ഉണ്ടാകുന്നവെന്ന് സംസ്ഥാന സർക്കാർ അപേക്ഷയിൽ പറയുന്നു. ഇത് വരെ ഉണ്ടായ നഷ്ടം 12570 കോടി രൂപയെന്നും അപേക്ഷയിൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഈ നടപടി സ്വീകരിച്ചത്. എന്നാൽ കരാർ റദ്ദാക്കിയതുമൂലം കെഎസ്ഇബിക്ക് വലിയ സാമ്പത്തിക നഷ്ടവും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടായതായും വിവാദങ്ങൾ ഉയർന്നിരുന്നു.

കരാറുകൾ അന്തിമമാക്കുന്നതിന് മുൻപ് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. ലേല നടപടികളിലെ പിഴവുകളും ടെൻഡർ വിഭജനത്തിലെ സാങ്കേതിക പ്രശ്നങ്ങളും കമ്മീഷൻ ചൂണ്ടിക്കാണിച്ചിരുന്നു. 2023 മേയിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ആണ്. 2014 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ, ജാബുവ പവർ ലിമിറ്റഡിൽനിന്ന് യൂണിറ്റിന് 4.15 രൂപ നിരക്കിൽ 115 മെഗാവാട്ടും ജാബുവ– ജിൻഡൽ പവർ ലിമിറ്റഡ്– ജിൻഡൽ തെർമൽ പവർ ലിമിറ്റഡ് കമ്പനികളിൽ നിന്നായി യൂണിറ്റിന് 4.29 രൂപ നിരക്കിൽ 350 മെഗാവാട്ടും ലഭ്യമാകുന്ന ദീർഘകാല കരാറുകളാണ് റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്.

Be the first to comment

Leave a Reply

Your email address will not be published.


*