എഐയുടെ പണി! മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ജോലി പോകുന്നത് 4,800 പേർക്ക്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻതോതിൽ നിക്ഷേപം തുടരുന്നതിനിടയിൽ 4800 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്റെ പ്രശസ്തമായ ‘എക്സ്ബോക്സ്’ ഗെയിമിം​ഗ് ഡിവിഷനെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ അഴിച്ചുപണി നടക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ വളർച്ചയും കൺസോൾ ഗെയിമിം​ഗ് വിപണിയിലെ വെല്ലുവിളികളുമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് വിവരം.

എഐ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ബിസിനസ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായാണ് ഈ നടപടി. തിങ്കളാഴ്ചയാണ് കമ്പനി പുതിയ പിരിച്ചുവിടൽ പ്രഖ്യാപനം നടത്തിയത്. 2026-ന്റെ ആദ്യ പകുതിയിൽ മൈക്രോസോഫ്റ്റിന്റെ ഓഹരി മൂല്യത്തിൽ ഉണ്ടായ വൻ ഇടിവിന് പിന്നാലെയാണിത്.

ഈ വർഷം ആദ്യം മൈക്രോസോഫ്റ്റ് തങ്ങളുടെ യു.എസിലെ 9,000 ജീവനക്കാരോട് സ്വമേധയാ പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരുന്നു. സാധാരണയായി മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിടാറുണ്ട്. ഈ വർഷം ബിഗ് ടെക് കമ്പനികളുടെ എഐ നിക്ഷേപം 700 ബില്യൺ ഡോളർ കവിയുമെന്നാണ് വ്യവസായ രംഗത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്. അതിനാൽ വർധിച്ചുവരുന്ന ചെലവുകൾ കൈകാര്യം ചെയ്യാനും ലാഭം ഉറപ്പാക്കാനുമാണ് ഈ നീക്കം.

കമ്പനികളിലെ ദൈനംദിന ജോലികൾ എഐ ടൂളുകൾ ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുന്നത് മൈക്രോസോഫ്റ്റിന്റെ ലാഭകരമായ സോഫ്റ്റ്‌വെയർ ബിസിനസിന് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഇത് ജീവനക്കാരുടെ ജോലി നഷ്ടപ്പെടാനും കാരണമാകുന്നു.

ആമസോൺ, മെറ്റ് കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെ ഈ വർഷം പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റും സമാന നടപടിയും മുന്നോട്ടുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*