തമ്പാനൂർ മാഞ്ഞാലിക്കുളത്താണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഫയർഫോഴ്സ് എത്തി തീ അണച്ചു ,താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ആറാം നിലയില്‍ നിന്നാണ് തീ ഉയർന്നത്. അടുക്കളയിലെ ചിമ്മിനിയില്‍ നിന്ന് തീ പടർന്നു എന്നാണ് പ്രാഥമിക നിഗമനം. ആളുകളെ കൃത്യസമയത്ത് മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
ആളുകളെ വസ്തുക്കള്‍ എടുക്കാനായി ആളുകളെ തിരിച്ച് ഹോട്ടലിലേക്ക് കയറ്റി തുടങ്ങിയിട്ടുണ്ട്. തീ പടർന്നപ്പോള്‍ അലാറം അടിച്ചില്ല എന്ന പരാതി ഉയർന്നിട്ടുണ്ട്. പൊലീസും സമീപത്ത് ഓട്ടോ റിക്ഷ ഓടിക്കുന്നവരുമാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് നാല് യൂനിറ്റ് ഫയർഫോഴ്സാണ് തീ അണക്കാനായി എത്തിയത്

Be the first to comment