ചങ്ങനാശ്ശേരിയിൽ കുടുംബം ബന്ധുവീട്ടിൽ പോയ സമയത്ത് വീടിന്റെ അടുക്കളവാതിൽ തകർത്ത് 57 ഗ്രാം സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ തൃക്കൊടിത്താനം സ്വദേശി ഇസ്മായിൽ അറസ്റ്റിലായി.
സെപ്റ്റംബർ 12-ന് ഹരിപ്പാടുള്ള ബന്ധുവീട്ടിൽ പോയ പെരുന്ന ഈസ്റ്റ് സ്വദേശി പി.കെ. ഇക്ബാലും കുടുംബവും രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരകളിൽ സൂക്ഷിച്ചിരുന്ന ഏകദേശം 4.20 ലക്ഷം രൂപയുടെ സ്വർണവും 500 രൂപയുമാണ് നഷ്ടപ്പെട്ടത്.
ചങ്ങനാശ്ശേരി പോലീസും ഡോഗ് സ്ക്വാഡും ഫിംഗർപ്രിന്റ് വിദഗ്ധരും ചേർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം. IPS-ന്റെ നിർദേശപ്രകാരം ചങ്ങനാശ്ശേരി ഡി വൈ എസ് പി ആഷാദ് എസ്.-ന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ അനിൽ ജോർജ്, ASI സെയ്നി സെബാസ്റ്റ്യൻ,CPOമാരായ നിയാസ്, കലേഷ്, ജൂഡ്ജോസ് ശ്രീകാന്ത്, , സതീഷ്, ഡ്രൈവർ ASI അൻവർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നിരവധി മോഷണ കേസുകളിൽ പ്രതിയായ പ്രതി ഇസ്മയിലിന്റെ പക്കൽ നിന്നും തൊണ്ടിമുതലുകളും കണ്ടെത്തിയിട്ടുണ്ട്.

Be the first to comment