ക‍ർണാടകയിൽ വൈദ്യുതിപ്രതിസന്ധിയും ജലക്ഷാമവും ഉണ്ടാകും: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

കനത്ത വരൾച്ച മൂലം കർണാടകയിൽ ജലക്ഷാമവും വൈദ്യുതപ്രതിസന്ധിയും നേരിടേണ്ടിവരുമെന്നും, ജനങ്ങൾ ഇതിനായി മാനസികമായി തയ്യാറെടുക്കണമെന്നുമുള്ള മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഡി കെ ശിവകുമാർ.

കുടിവെള്ള വിതരണത്തിനായി സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വരൾച്ചയും കർഷകരുടെ പ്രശ്നങ്ങളും ചർച്ചചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തിരുന്നു. ഈ ആഴ്ച മം​ഗളൂരുവിൽ പ്രത്യേക മന്ത്രിസഭാ യോ​ഗവും ചേരും. കർഷകരുമായുള്ള ചർച്ചകൾക്ക് ശേഷം കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മഴ ലഭ്യത കുറഞ്ഞതാണ് വരൾച്ചയ്ക്ക് കാരണം. നിലവിൽ സംസ്ഥാനത്തെ 101 താലൂക്കുകളെ വരൾച്ചാ ബാധിതമേഖലകളായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ മേഖലകളെ പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം.

സംസ്ഥാനത്തെ വരൾച്ചാ സാഹചര്യവുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കുകയാണ്. ചില മേഖലകളിൽ പഠനം പൂർത്തിയാക്കി. ബാക്കി മേഖലകളിൽ പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് ഇതനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*