വീണ പണം വാങ്ങിയത് നിയമപരമായി, തെറ്റായൊന്നും ചെയ്തിട്ടില്ല: പല കഥകൾ പ്രചരിപ്പിച്ചു; മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദങ്ങൾ തള്ളി പിഎ മുഹമ്മദ് റിയാസ്. വീണ ടി പണം വാങ്ങിയത് നിയമപരമായാണ്. എക്സാലോജിക് കമ്പനി പണം കൈപറ്റിയത് സേവനം നൽകിയതിനാണ്. വീണ സേവനം നൽകിയിട്ടില്ലെന്ന് സിഎംആർഎൽ എംഡി മൊഴി നൽകിയിട്ടില്ല. പ്രതികരിക്കാതിരിക്കാനുള്ള അവകാശം വീണയ്ക്കുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

റെയ്‌ഡ്‌ നടത്തി ഒന്നും കിട്ടാതെ വന്നപ്പോൾ തന്റെ സുഹൃത്തിനെ ഭീഷണി പെടുത്തിയെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. പിണറായി വിജയൻ്റെ ഇടപാട് ആണെന്ന് പറയാൻ ഇഡി പറഞ്ഞു. പിണറായിയെ കണ്ടിട്ട് പോലും ഇല്ല എന്ന് സുഹൃത്ത് മറുപടി പറഞ്ഞു. മകളെ പ്രതി ആക്കണോ എന്ന് ചോദിച്ചു ഭീഷണിപ്പെടുത്തി. മെയ്‌ 27ലെ റെയ്‌ഡ് സംബന്ധിച്ച് പല കഥകളും വന്നു. എന്നാൽ സുഹൃത്തിൻ്റെ വീട്ടിൽ ഗൗരവമായ വിഷയമാണ് നടന്നതെന്ന് അദേഹം പറഞ്ഞു.

കമ്മ്യൂണിസ്റ്റുകാർ ഇഡിയെ പേടിക്കേണ്ടതില്ലെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഒരിക്കൽ സത്യം ജയിക്കും. മുഖ്യമന്ത്രി ഇന്നലെ ഗൗരവമുള്ള പ്രശനം എന്ന് പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധിക്കെതിരെ ഉണ്ടാക്കിയ മൊഴി അങ്ങനെയാണോയെന്ന് കോൺ​ഗ്രസ് പറയണം എന്ന് അദേഹം ആവശ്യപ്പെട്ടു. ബിജെപിക്കെതിരെ ഇനിയും പോരാടും. എത്ര വേട്ടയാടിയാലും പോരാട്ടം തുടരുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

ഇഡിയുടെ ഇത്തരം നിലപാട് പുതുമയാണോ. ഇഡി റെയ്ഡിൽ നിന്നും എന്തെങ്കിലും കിട്ടിയോയെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ജീവിക്കുന്ന എൻ്റെ ഇറച്ചി കടിച്ചു തിന്നുകയാണ് ഇഡി. ഭാര്യയെ വേട്ടയാടുന്നുവെന്ന് അദേഹം പറഞ്ഞു. വീണ കൊടുക്കാത്ത മൊഴി കൊടുത്തു എന്ന് പറയുന്നു ​ഗുരുതര പ്രശ്നമാണത്. ചുവന്ന ഡയറി ഉണ്ട് എന്ന് ഇഡി പറയുന്നു. അതുണ്ടെങ്കിൽ അന്വേഷിക്കട്ടെ. പണം കണ്ടെത്തിയിട്ടുണ്ടോ. എന്തെങ്കിലം കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ടോയെന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. എല്ലാം നിയമപരമായി നേരിടും. പതറി പോകുന്ന പ്രശ്നമില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*