വൈപ്പിന്‍: മദ്യപിച്ച് ബൈക്കോടിച്ച് അപകടത്തില്‍പ്പെട്ട യാത്രക്കാരനെതിരെ മുളവുകാട് പൊലിസ് കേസ് എടുത്തു. മേക്കാട് അകപ്പറമ്പ് സ്വദേശി ലിജോഷ് വി ജോണിനെതിരെയാണ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം രാത്രി മുളവുകാട് പൊന്നാരിമംഗലം ഭാഗത്തായിരുന്നു അപകടം.
കാറിന് സൈഡ് കൊടുക്കവേ ബൈക്ക് റോഡില്‍ നിന്നും തെന്നി മാറിയാണ് അപകടം ഉണ്ടായത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തപരിശോധന നടത്തിയാണ് മദ്യപിച്ചതായി സ്ഥിരീകരിച്ചതും കേസ് എടുത്തതും.

Be the first to comment