അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്തുകയായിരുന്ന രാസലഹരിയുമായി യുവാവ് പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: വാണിജ്യ അളവില്‍ രാസലഹരിയുമായി യുവാവ് പൊലിസ് പിടിയില്‍. കാസര്‍ഗോഡ് പെരിയടുക്ക അന്‍സാര്‍ മന്‍സില്‍ പി.എ. അന്‍സാറിനെയാണ്(27) 16.12 ഗ്രാം എംഡിഎംഎ സഹിതം അറസ്റ്റുചെയ്തത്. 1.21 ഗ്രാം എംഡിഎംഎ രണ്ട് ഗുളികരൂപത്തിലായിരുന്നു.

കഴിഞ്ഞദിവസം മുത്തങ്ങ ചെക്‌പോസ്റ്റില്‍ കര്‍ണാടക ആര്‍ടിസി ബസില്‍ എസ്‌ഐമാരായ സനല്‍, കുഞ്ഞിരാമന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശിവദാസന്‍, ദീപേഷ് രാജന്‍, സുരേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘത്തിന്‍റെ പരിശോധനയിലാണ് അന്‍സാറിന്‍റെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്.

ലഹരി കടത്ത്, മോഷണം, വധശ്രമം, അതിക്രമിച്ചു കടക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് അന്‍സാറിനെതിരേ കാസര്‍ഗോഡ് ജില്ലയില്‍ കേസുകള്‍ ഉണ്ടെന്ന് പൊലിസ് അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*