യുഎസിൽ കഴിഞ്ഞ 132 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ വേനൽകാലം

അമേരിക്കയിൽ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ വേനൽകാലം കടന്നുപോയതായി നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്ട്രേഷൻ (NOAA) ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വലിയ ഭാഗങ്ങളെ കടുത്ത ചൂടും വരൾച്ചയും പിടിമുറുക്കിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു.

ജൂൺ മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ യുഎസിലെ ശരാശരി താപനില 23.6 ഡിഗ്രി സെൽഷ്യസ് ആയി രേഖപ്പെടുത്തി. ഇരുപതാം നൂറ്റാണ്ടിലെ ശരാശരിയേക്കാൾ 1.7 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. മുൻപ് 1936 ലും 2021 ലും കുറിക്കപ്പെട്ട സർവകാല റെക്കോർഡുകളെയാണ് ഈ വേനൽകാലം മറികടന്നത്.

കഴിഞ്ഞ 132 വർഷത്തെ കാലാവസ്ഥാ നിരീക്ഷണ ചരിത്രത്തിൽ ഇത്രയും ഉയർന്ന ചൂട് അനുഭവപ്പെടുന്നത് ഇതാദ്യമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലാണ് യുഎസിലെ എക്കാലത്തെയും ഉയർന്ന ചൂടുള്ള നാല് വേനൽകാലങ്ങളും അനുഭവപ്പെട്ടതെന്ന് NOAA കണക്കുകൾ വ്യക്തമാക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോഴുണ്ടാകുന്ന ആഗോളതാപനമാണ് ഇതിന്റെ പ്രധാന കാരണം. ചൂടിനൊപ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത വരൾച്ചയും അനുഭവപ്പെടുന്നുണ്ട്. സെപ്റ്റംബർ ഒന്നിലെ കണക്കുപ്രകാരം യുഎസിന്റെ 59 ശതമാനത്തോളം ഭാഗങ്ങളും വരൾച്ചയുടെ പിടിയിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*