ദുര്‍ഗാഷ്ടമി ദിവസം ബംഗാളിലെ മദ്യവില്‍പനയ്ക്ക് നിരോധനം

സനാതനന പാരമ്പര്യത്തിനും, ബംഗാളിന്റെ സംസ്‌കാരത്തിനും പവിത്രതയ്ക്കും അനുസൃതമായി ദുര്‍ഗാ പൂജ നടത്തണമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി. നമ്മുടെ മതപരവും, സാസ്‌കാരികവുമായ പൈതൃകത്തിന് ഒരുതരത്തിലും ഹാനിവരുത്താന്‍ ഇടയാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുര്‍ഗാപൂജയുടെ ഭാഗമായി വിളിച്ചുചേര്‍ത്ത ഏകോപനയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ദുര്‍ഗാഷ്ടമി ദിവസം ബംഗാളിലെ മദ്യവില്‍പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. പൂജയുടെ ഭാഗമായി റോഡുകള്‍ തടസ്സപെടുത്താന്‍ പാടില്ല, ഡിജെ സംഗീത പരിപാടികള്‍ എന്നിവയ്ക്കും വിലക്കുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ പൂജകള്‍ക്കായി നല്‍കിയിരുന്ന ഫണ്ടും ബിജെപി സര്‍ക്കാര്‍ ഒഴിവാക്കി. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരു മതപരമായ ഉത്സവത്തിനും പണം നല്‍കാനാവില്ലെന്ന് സുവേന്ദു അധികാരി പറഞ്ഞു. മമത ബാനര്‍ജി സര്‍ക്കാര്‍ ഒരോ പൂജ കമ്മിറ്റിക്കും 1.10 ലക്ഷം രൂപ ഗ്രാന്റ് നല്‍കിയിരുന്നു.

കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് നടത്തിയിരുന്ന ദുര്‍ഗാ പൂജാ കാര്‍ണിവല്‍ ഈ വര്‍ഷം ഉണ്ടാകില്ല. പകരം, ഉത്സവ സീസണിന്റെ തുടക്കം കുറിക്കുന്നതിനായി സംസ്ഥാന ടൂറിസം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചറല്‍ അഫയേഴ്‌സ് വകുപ്പുകള്‍ ചേര്‍ന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരു വലിയ പരിപാടി സംഘടിപ്പിക്കും. പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*