രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ദീപികയും രൺവീറും; ഒപ്പം മകൾ ദുവയുടെ ചിത്രങ്ങളും പങ്കുവച്ച് താരങ്ങൾ

ബോളിവുഡ് താര ദമ്പതികളായ ദീപിക പദുക്കോണിന്റെയും നടൻ രൺവീർ സിം​ഗിന്റെയും കുടുംബത്തിലേക്ക് പുതിയ അതിഥി എത്താനൊരുങ്ങുകയാണ്. രണ്ടാമതും മാതാപിതാക്കളാകാൻ പോകുന്ന സന്തോഷത്തിനിടയിൽ ഇരുവരും പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. മകൾ ദുവയുടെ രണ്ടാം പിറന്നാൾ ദിനത്തിലാണ് കുടുംബത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നത്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളാണ് പങ്കുവച്ചിരിക്കുന്നത്. മകളുടെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഇരുവർക്കുമിടയിൽ നിൽക്കുന്ന ദുവ മുഖം കൈകൊണ്ട് മറച്ചാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. മകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന ദീപികയും രൺവീറും ദുവയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ അധികം പങ്കുവയ്ക്കാറില്ല.

2024 സെപ്റ്റംബർ എട്ടിനാണ് ദീപികയും രൺവീറും ആദ്യ കുഞ്ഞായ ദുവയെ വരവേറ്റത്. ജനനത്തിന് പിന്നാലെ മകളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ ഇരുവരും ശ്രദ്ധ പുലർത്തിയിരുന്നു.

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്ന വിവരം ഈ വർഷം ആദ്യം ദീപികയും രൺവീറും സംയുക്ത സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്. രണ്ട് പിങ്ക് വരകളുള്ള പ്രെ​ഗ്നൻസി കിറ്റ് പിടിച്ചുനിൽക്കുന്ന ചിത്രമാണ് അന്ന് പങ്കുവച്ചത്.

2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. ഷാരൂഖ് ഖാനും സുഹാന ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന സിദ്ധാർഥ് ആനന്ദിന്റെ ‘കിംഗ്’ ആണ് ദീപികയുടെ അടുത്ത ചിത്രം. അല്ലു അർജുൻ നായകനാകുന്ന അറ്റ്ലിയുടെ സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രം ‘റാക്ക’യിലും താരം ഭാഗമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*