നേ​പ്പാ​ൾ പ്ര​ള​യം: മ​ര​ണ​സം​ഖ്യ 538 ആ​യി; എ​ട്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 320 ഇ​ന്ത്യ​ക്കാ​രെ കാ​ണാ​നി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: നേ​പ്പാ​ളി​ലു​ണ്ടാ​യ മി​ന്ന​ൽ പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ 538 ആ​യി ഉ​യ​ർ​ന്നു. ദു​ര​ന്ത​ത്തി​ൽ എ​ട്ട് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 320 ഇ​ന്ത്യ​ക്കാ​രെ​യും നൂ​റോ​ളം ഇ​ന്ത്യ​ൻ വം​ശ​ജ​രെ​യും കു​റി​ച്ച് ഇ​പ്പോ​ഴും വി​വ​ര​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ അ​റി​യി​ച്ചു. ഇ​തു​വ​രെ 84 ഇ​ന്ത്യ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യെ​ന്നും, ര​ക്ഷ​പ്പെ​ടു​ത്തി​യ 21 ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ചെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ടി​ബ​റ്റ​ൻ മേ​ഖ​ല​യി​ൽ കു​ടു​ങ്ങി​യ 400-ഓ​ളം ഇ​ന്ത്യ​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണ്. ത്രി​ശൂ​ലി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന 63 പേ​രെ വി​ജ​യ​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ത​ട​സ​പ്പെ​ട്ട തു​ര​ങ്ക​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഇ​ന്ത്യ പ്ര​ത്യേ​ക വി​ദ​ഗ്ധ സം​ഘ​ത്തെ അ​യ​ച്ചി​ട്ടു​ണ്ട്.

ദു​ര​ന്ത​മു​ഖ​ത്ത് പാ​ലം നി​ർ​മാ​ണ​ത്തി​നും എ​ൻ​ഡി​ആ​ർ​എ​ഫ് സം​ഘ​ത്തെ അ​യ​ക്കാ​നും ഇ​ന്ത്യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, നി​ല​വി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​ടെ ര​ക്ഷാ​സേ​ന​ക​ളു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് നേ​പ്പാ​ൾ സ​ർ​ക്കാ​ർ.

സ്വ​ന്തം സൈ​ന്യ​ത്തി​നും പോ​ലീ​സി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ ധ​ന​സ​ഹാ​യ​വും ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ളും സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും നേ​പ്പാ​ൾ വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, വീ​ണ്ടും പ്ര​ള​യ​സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ത്രി​ശൂ​ൽ മേ​ഖ​ല​യി​ലും ചൈ​നീ​സ് നി​യ​ന്ത്രി​ത ടി​ബ​റ്റ​ൻ അ​തി​ർ​ത്തി മേ​ഖ​ല​യി​ലും തി​ര​ച്ചി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*