ഓണം സന്തോഷത്തിന്റേയും ഒരുമയുടേയും മനോഭാവത്തിന് കരുത്ത് പകരട്ടേ; ആശംസയുമായി പ്രധാനമന്ത്രി

മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊര്‍ജസ്വലമായ ഉത്സവമാണ് ഓണമെന്ന് ആശംസാ സന്ദേശത്തില്‍ മോദി പറഞ്ഞു. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെ എന്ന് മോദി ആശംസിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രിയുടെ ഓണാശംസകള്‍. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഓണാശംസകള്‍ അറിയിച്ചത്.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. സമ്പന്നമായ സംസ്‌കാരവും സാഹോദര്യവുമാണ് ഓണം വ്യക്തമാക്കുന്നത്. ഇത്തരം ആഘോഷങ്ങള്‍ നാനാത്വത്തില്‍ ഏകത്വം ഊട്ടിയുറപ്പിക്കുന്നു. ഓണം എല്ലാവര്‍ക്കും സന്തോഷവും സമാധാനവും ആയുരാരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യട്ടെ എന്നാണ് രാഷ്ട്രപതിയുടെ ആശംസ. പുതിയ വിളവെടുപ്പ് കാലത്ത് പ്രകൃതിയോട് നന്ദി അറിയിക്കാനുള്ള അവസരമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ സൂചിപ്പിച്ചു. രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ ഓണം ഏവര്‍ക്കും പ്രചോദനമാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു. വള്ളംകളിയും നാടന്‍ കലകളും സംഗീതവും കായികവിനോദങ്ങളും കേരളത്തിന്റെ തനത് സംസ്‌കാരത്തെയും മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി ആശംസകള്‍ നേർന്നത്. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു.

‘ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതല്‍ കരുത്തുപകരട്ടെ,’ പ്രധാനമന്ത്രി കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*