ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് പ്രത്യാശയുടെയും സമത്വത്തിന്റെയും സ്മരണ പുതുക്കി തിരുവോണം ആഘോഷിക്കുന്നു. ജാതിയുടെയും മതത്തിന്റെയും വേർതിരിവുകൾക്കതീതമായി മലയാളികൾ ഒത്തുചേരുന്ന ഈ മഹാേത്സവം ലോകത്തിന്റെ ഏതു കോണിലായാലും ഒരുപോലെ ആവേശത്തോടെയാണ് ഓരോരുത്തരും വരവേൽക്കുന്നത്.
പൂക്കളങ്ങളും മാവേലിത്തമ്പുരാന്റെ വരവിനായുള്ള കാത്തിരിപ്പും തിരുവാതിരയും വള്ളംകളിയും കുട്ടികളുടെ ആഹ്ലാദവുമെല്ലാമായി നാടും നഗരവും ഒരുപോലെ ഉത്സവലഹരിയിലാണ്. പ്രവാസലോകത്തുള്ള മലയാളികളും തങ്ങളുടെ വീടുകളിലും കൂട്ടായ്മകളിലും സദ്യയൊരുക്കിയും ഓണക്കോടിയുടുത്തും ഈ പൊന്നോണം സവിശേഷമായി കൊണ്ടാടുന്നു.
ഇടയ്ക്കിടെ മഴയുടെ ചെറിയ ഭീഷണികൾ ഉണ്ടെങ്കിലും, മലയാളിയുടെ ഓണാഘോഷത്തിന്റെ മാറ്റ് കുറയ്ക്കാൻ ഒന്നിനും സാധിച്ചിട്ടില്ല.
പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകർന്നുനൽകി മലയാളക്കര വീണ്ടുമൊരു തിരുവോണനാളിനെ വരവേൽക്കുമ്പോൾ, ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും എസിവി ന്യൂസിൻ്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ നേരുന്നു.

Be the first to comment