കാർ തോട്ടയ്ക്കാട് നിന്ന് മണർകാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.തിരുവഞ്ചൂർ ലക്ഷ്മി സദനത്തില്‍ അനില്‍ ബി നായരുടെ ഭാര്യ ദീപ അനില്‍ (51) അപകടത്തെ തുടർന്ന് കാരിത്താസില്‍ ചികില്‍സയില്‍ ഇരിക്കെ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 20 ന് ആണ് അപകടം ഉണ്ടായത്. പ്രഭാതസവാരിക്ക് ഇറങ്ങിയ ദീപയും മറ്റൊരു സുഹൃത്തും നാലു മണിക്കാറ്റിന് സമീപം നീലാണ്ടപ്പടിയ്ക്കല്‍ റോഡരികത്ത് കൂടി നടന്ന് പോയപ്പോള്‍ അമിത വേഗത്തില്‍ എത്തിയ കാർ ദീപയെ ഇടിച്ച് തെറിപ്പിക്കുകയാരുന്നു. ഇടിച്ചകാർ നിർത്താതെ പോകുകയും ചെയ്തു.
ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തലയിടിച്ചു വീണ ദീപയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തോളമായി വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിഞ്ഞ ദിപ ഞായറാഴ്ച ഉച്ചയോടെ ആണ് മരണപ്പെട്ടത് .
മണർകാട് പോലിസ് സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ്
ദിപയുടെ മരണം. ഇരുനൂറിലധികം സിസിടിവികള്‍ പരിശോധിച്ച ശേഷമാണ് കാർ ഐഡൻ്റിഫൈ ചെയ്യാൻ സാധിച്ചത്. കെ എല്‍ 04 എവി 1900 എന്ന വോക്സ് വാഗൻ കാറാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
അപകടമുണ്ടാക്കിയത് എയർപോർട്ടില്‍ പോയ ശേഷം മടങ്ങിയെത്തിയപ്പോഴായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. ഫോറൻസിക് സംഘം കാറില്‍ പരിശോധന നടത്തിയ ശേഷമാകും അപകടത്തിന് ഇടയാക്കിയത് ഈ കാർ തന്നെയാണെന്നു സ്ഥിരീകരിക്കുയുളളൂ. കാഞ്ഞിരപ്പള്ളി ഡിവൈഎസ്.പി റിജോ പി.ജോസഫ്, മണർകാട് എസ്.ഐ അരുണ്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.

Be the first to comment